ഓ ആനന്ദ്‍ ! അന്നു നീയുണ്ടാക്കിയ ചിക്കന്‍റെ രുചി ഇപ്പോഴും എന്‍റെ നാവിലുണ്ട്. അന്നു രാത്രി മുഴുവന്‍ ലാബില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെയാ ജിഞ്ചര്‍ ചിക്കന്‍ സഹായിച്ചു.
മസാല പുരണ്ട ഒരു ഇറച്ചിക്കഷണത്തില്‍ കൂടിയാണ് അയാള്‍ തന്‍റെ സ്വകാര്യതയില്‍ കയറി താമസമുറപ്പിച്ചതെന്ന് ആനന്ദന്‍ ഓര്‍ത്തു.
സക്കീറ് തുടരെ കോട്ടുവായിട്ടു കൊണ്ടിരുന്നു. ദിവസങ്ങളോളം നാലു മണിക്കൂര്‍ മാത്രം ഉറങ്ങി ജോലി ചെയ്ത് അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
ആനന്ദ് നിങ്ങള്‍ വണ്ണം വയ്ക്കുന്നുണ്ട്.
ആനന്ദന്‍ കഷണങ്ങള്‍ ഇളക്കി മസാല പിടിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
And you are growing breast like a woman.
എന്ത്?
ആനന്ദന്‍ നീരസത്തോടെ അയാളുടെ നേര്‍ക്കു തിരിഞ്ഞു.
സക്കീര്‍ നൂറു കിലോ അടുത്ത് തൂക്കം വരുന്ന ഒരു ആജാനുബാഹു ആയിരുന്നു.
I
ആനന്ദന്‍ ലാബില്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്.
വാതില്‍ തുറന്നപ്പോള്‍ സക്കീര്‍ അയാളെ അഭിവാദ്യം ചെയ്തു.
ഗുഡ്മോര്‍ണിങ്ങ് ആനന്ദ് ഭായ്.
ഗുഡ്മോര്‍ണിങ്ങ്. എന്താ സക്കീര്‍ കാര്യം?
സക്കീര്‍ അല്പം മടിയോടെ പറഞ്ഞു.
You know; I just wanted to tell you that I noticed your fingers when you were sleeping.
അതിന്? ആനന്ദന്‍ പ്രകടമായ ദേഷ്യത്തോടെ ചോദിച്ചു. ലാബില്‍ നിന്നു വിളിച്ചിറക്കിയത് അയാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
എന്‍റെ അമ്മയ്ക്കും നിനക്കുള്ളതു പോലെ വിരലിലെ നഖങ്ങള്‍ക്കു ചുറ്റും ഇരുണ്ടിരുന്നു. നിങ്ങള്‍ ബംഗ്ലാദേശിലുറങ്ങുന്ന എന്‍റെ അമ്മയെപ്പോലിരിക്കുന്നു. You are my mother.
സക്കീര്‍ വിക്കി പറഞ്ഞു. പേരറിയാത്ത ഒരു സങ്കടം അയാളുടെ കണ്ണുകളില്‍ ഉണ്ടെന്നു ആനന്ദന്‍ തോന്നി.
എനിക്കെങ്ങനെ നിന്‍റെ അമ്മയാകാന്‍ പറ്റും? ഞാനൊരു സ്ത്രീയല്ല, ബംഗ്ലാദേശിയുമല്ല. I got to go and work.
ആനന്ദന്‍ ലാബില്‍ കയറി വാതിലടച്ചു.
II
ആനന്ദ് ഞാന്‍ നല്ല ഒരാളാണോ?
ആനന്ദന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് സക്കീര്‍ അങ്ങനെ ചോദിച്ചത്.
എന്താ ചോദിച്ചത്?
ആനന്ദന്‍ പുതിപ്പനടിയില്‍ നിന്നും തല പൊക്കി അയാളെ നോക്കി.
ഞാന്‍ ഒരു നല്ല വ്യക്തിയല്ല. ഞാന്‍ പറയുന്നതു കേട്ടാല്‍ നിനക്കതു മനസ്സിലാകും.
ആനന്ദന് നല്ലതു പോലെ ഉറക്കം വരുന്നുണ്ടായിരുന്നു.
നീ ആരോടും പറയില്ല എന്നു വാക്കു തരണം. അല്ലെങ്കില്‍ വേണ്ട, നീ ആരോടും പറയില്ല. എനിക്കുറപ്പാണ്.
എങ്ങനെ? ആനന്ദന്‍ ചോദിച്ചു.
കാരണം നീയെന്‍റെ അമ്മയാണ്.
ഞാന്‍ നിന്‍റെ അമ്മയല്ല. ആനന്ദന് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.
നിനക്കറിയാമോ എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്നെ ഒരാള്‍ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്‍റെ രണ്ടാനമ്മയുടെ അനുജന്‍. അയാളത് രണ്ട് വര്‍ഷത്തോളം തുടര്‍ന്നു. തെറ്റാണെന്നറിഞ്ഞു കൊണ്ട് എനിക്കു വിധേയനാകേണ്ടി വന്നു. അവസാനം സഹിക്ക വയ്യാതെ എനിക്കത് അച്ഛനോടു പറയേണ്ടി വന്നു. അന്നു രാത്രി രണ്ടാനമ്മ എന്നെ പൊതിരെ തല്ലി, അവരുടെ അനുജനെ കുറിച്ചു അപവാദം പറഞ്ഞതിനും അയാളെ അവിശ്വസിച്ചതിനും. അന്നു ഉറങ്ങാന്‍ അയാളുടെ അറയിലേക്കു തന്നെ അവര്‍ എന്നെ ഉന്തി വിട്ടു. അയാള്‍ എന്‍റെ മുറിവുകളില്‍ എണ്ണ പുരട്ടി. എന്നിട്ട് എന്നെ പൈശാചികമായി പ്രാപിച്ചു. പക്ഷേ ഞാന്‍ പകരം വീട്ടി. അയാള്‍ക്കു മതിയായിട്ടും ഞാന്‍ അടങ്ങിയില്ല. അവസാനം അയാള്‍ വേദന കൊണ്ട് അലറിക്കരഞ്ഞു.
ആനന്ദന്‍ പതുക്കെ ഭിത്തിക്ക് നേരെ തിരിഞ്ഞു കിടന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം എന്നെയും ഭാര്യയേയും വിരുന്നു വിളിച്ചു അയാളും എന്‍റെ രണ്ടാനമ്മയും. അവിടെ അവര്‍ ചോദിച്ചതിനൊന്നും ഞാന്‍ ഉത്തരം പറഞ്ഞില്ല, പകരം അവരെ രൂക്ഷമായി നോക്കി. അവര്‍ വിളമ്പിയതൊന്നും ഞാന്‍ കഴിച്ചില്ല. ചിക്കന്‍ കഷണങ്ങള്‍ ഞാന് വിരലുകള്‍ക്കിടയിലിട്ട് പകിട പോലെ ഉരുട്ടിക്കളിച്ചു.
You are a bad guy. ആനന്ദന്‍ സക്കീറിന് നേരെ തിരിഞ്ഞു കിടന്നു.
എന്തു കൊണ്ട്?
കാരണം നിങ്ങള്‍ ആ ഭക്ഷണം നിഷേധിച്ചു. അത് പാപമാണ്.
സക്കീര്‍ പിന്നെ ഒന്നും സംസാരിച്ചില്ല.
III
ഉറക്കത്തില്‍ ആനന്ദന്‍ രണ്ട് സ്വപ്നങ്ങള്‍ കണ്ടു.
ആദ്യത്തേതില്‍ തലമുടിയില്‍ വാത്സല്യത്തോടെ തലോടുന്ന നഖങ്ങളുടെ ചുറ്റും ഇരുണ്ട ചര്‍മ്മമുള്ള വിരലുകളേയാണ് കണ്ടത്.
രണ്ടാമത്തേതില്‍ അയാളുടെ തുടയില്‍ പതിയുന്ന തടിച്ച കൈ വിരലുകളേയും അയാള്‍ക്കു മേല്‍ അമരുന്ന ഭാരമുള്ള ശരീരത്തെയുമാണ് കണ്ടത്.
പ്രതിരോധിക്കാനെന്ന വണ്ണം ആനന്ദന്‍ ചുമരിനു നേര്‍ തിരിഞ്ഞു കിടന്നു. തുടകള്‍ക്കിടയില്‍ കൈ തിരുകി അയാള്‍ പകുതി മയക്കത്തിലേക്കുണര്‍ന്നു.
അയാളുടെ ബെഡ്ഡിനു താഴെ കാര്‍പ്പെറ്റില് വിരിച്ച പുതപ്പില്‍ സക്കീര്‍ കൂര്‍ക്കം വലിച്ചുറങ്ങിക്കൊണ്ടിരുന്നു.

IV
സക്കീര്‍ മുറി വിട്ടു പോയപ്പോള്‍ ആനന്ദന്‍ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുകയായിരുന്നു. സാധനങ്ങള്‍ ചുമന്നു മാറ്റാന്‍ സക്കീര്‍ അയാളോടു സഹായം ചോദിച്ചില്ല. സഹായിക്കണോ എന്നു ആനന്ദന്‍ ചോദിച്ചതുമില്ല.
സക്കീര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആനന്ദന്‍ ഫാന്‍ ഓണ്‍ ചെയ്തു സോഫായില് കിടന്നു. കാറ്റ് എല്ലായിടത്തുമെത്തുന്ന രീതിയില്‍ തന്‍റെ ശരീരം സ്വതന്ത്രമാണെന്ന് ആനന്ദനു തോന്നി. എങ്കിലും തന്‍റെ മുലക്കണ്ണുകള്‍ കടയുന്നതെന്തു കൊണ്ടെന്നു മാത്രം അയാള്‍ക്ക് മനസ്സിലായില്ല.